Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arshdeep Singh

അ​ർ​ഷ്ദീ​പ് സിം​ഗും സം​റീ​ൻ കൗ​റും പ്ര​ണ​യ​ത്തി​ൽ?  

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ​യും പ​ഞ്ചാ​ബ് കിം​ഗ്സി​ലെ​യും ഇ​ടം​കൈ​യ​ൻ പേ​സ​ർ അ​ർ​ഷ്ദീ​പ് സിം​ഗ് പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്ന ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വം.

ത​ന്‍റെ സ്നാ​പ്ചാ​റ്റി​ൽ അ​ർ​ഷ്ദീ​പ് പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഈ ​സം​ശ​യ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹി​ന്ദി, പ​ഞ്ചാ​ബി ന​ടി​യും മോ​ഡ​ലു​മാ​യ സം​റീ​ൻ കൗ​റാ​ണ് അ​ർ​ഷ്ദീ​പി​ന്‍റെ ജീ​വി​ത​ത്തി​ലെ ആ '​മി​സ്റ്റ​റി ഗേ​ൾ' എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

അ​ർ​ഷ്ദീ​പ് സിം​ഗ് ത​ന്‍റെ സ്നാ​പ്ചാ​റ്റ് സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ ഒ​രു യു​വ​തി​യു​ടെ കൈ ​കോ​ർ​ത്തു പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണു ക​ണ്ട​ത്. എ​ന്നാ​ൽ യു​വ​തി​യു​ടെ മു​ഖം ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ആ​രാ​ധ​ക​ർ ചി​ത്ര​ത്തി​ലെ സൂ​ച​ന​ക​ൾ വ​ച്ച് ആ​ളെ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ൽ കാ​ണു​ന്ന യു​വ​തി​യു​ടെ കൈ​യി​ലെ ടാ​റ്റൂ​വും മോ​തി​ര​വും ന​ടി സം​റീ​ൻ കൗ​റി​ന്‍റേ​തി​നു സ​മാ​ന​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വാ​ദം. ഇ​തി​നു​പു​റ​മെ ഈ ​ഐ​പി​എ​ൽ സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ സം​റീ​ൻ സ്ഥി​ര​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തു​ന്ന​തും ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

ബോ​ളി​വു​ഡ്, പ​ഞ്ചാ​ബി സി​നി​മാ, സം​ഗീ​ത ലോ​ക​ത്തെ താ​ര​മാ​ണ് സം​റീ​ൻ കൗ​ർ. ജ​മ്മു ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ സം​റീ​ൻ 2018ലെ ​ഫെ​മി​ന മി​സ് ഇ​ന്ത്യ ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ 83 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് സം​റീ​ൻ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. നെ​യ്‌​ൽ പോ​ളി​ഷ്, സ​ർ​ദാ​ർ​ജി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും താ​രം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ബാ​വ്‌​ല, യാ​ര തേ​രെ വ​ർ​ഗ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് പ​ഞ്ചാ​ബി മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ൽ സം​റീ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ്ര​ണ​യ​വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് അ​ർ​ഷ്ദീ​പ് സിം​ഗോ സം​റീ​ൻ കൗ​റോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്താ​യാ​ലും ഈ ​പു​തി​യ സെ​ലി​ബ്രി​റ്റി ജോ​ഡി​ക​ളു​ടെ പി​ന്നാ​ലെ​യാ​ണ് പ​പ്പ​രാ​സി​ക​ളും ആ​രാ​ധ​ക​രും.

Sports

മ​ഴ; ഇ​ന്ത്യ-​ഓ​സീ​സ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു

ബ്രി​സ്ബേ​ൻ: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 മ​ത്സ​രം മ​ഴ മൂ​ലം നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 4.5 ഓ​വ​റി​ൽ 52 റ​ണ്‍​സ് നേ​ടി​യ​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യി എ​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ 13 പ​ന്തി​ൽ 23 റ​ണ്‍​സും ശു​ഭ്മാ​ൻ ഗി​ൽ 16 പ​ന്തി​ൽ 29 റ​ണ്‍​സും നേ​ടി. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Sports

ഓ​സീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഓ​സ്ട്രേ​യി​ല​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 48 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം. ആ​ദ്യ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 18.2 ഓ​വ​റി​ൽ 119 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​യു​ടെ സ്പി​ൻ കെ​ണി​യി​ൽ ഓ​സീ​സ് താ​ര​ങ്ങ​ൾ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​സീ​സ് ഓ​പ്പ​ണ​റു​മാ​രാ​യ മി​ച്ച​ൽ മാ​ർ​ഷി​നും മാ​ത്യു ഷോ​ർ​ട്ടി​നും മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു​മു​ന്നി​ൽ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മി​ച്ച​ൽ മാ​ർ​ഷ് 30 റ​ണ്‍​സും മാ​ത്യു ഷോ​ർ​ട്ട് 25 റ​ണ്‍​സും നേ​ടി. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ജോ​ഷ് ഇം​ഗ്ലി​സ് 12 റ​ണ്‍​സും ടിം ​ഡേ​വി​ഡ് 14 റ​ണ്‍​സും മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് 17 റ​ണ്‍​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 1.2 ഓ​വ​റി​ൽ മൂ​ന്ന് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 167 റ​ണ്‍​സ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up